കൊടി കെട്ടല്‍ വിവാദം: മുസ്‌ലിം ലീഗ് നേതൃത്വം അപമാനിച്ചെന്ന്; വെമ്പായം നസീര്‍ ഐഎന്‍എല്ലിലേക്ക്

മുസ്‌ലിം ലീഗ് പതാക കെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച വെമ്പായം നസീറാണ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്

Update: 2022-08-13 12:56 GMT

തിരുവനന്തപുരം: മുസ്‌ലിം ലീഗ് പതാക കെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച വെമ്പായം നസീര്‍ ഐഎന്‍എല്ലിലേക്ക്. കഴക്കൂട്ടത്ത് നടന്ന യുഡിഎഫ് പരിപാടില്‍ ലീഗ് പതാകയുമായി എത്തിയ വെമ്പായം നസീറിനെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചും എന്ന് ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗില്‍ നിന്നും രാജിവെച്ച് ഇദ്ദേഹം ഐഎന്‍എല്ലില്‍ ചേര്‍ന്നത്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഐഎന്‍എല്‍ ചേര്‍ന്നതായി ഇദ്ദേഹം അറിയിച്ചത്. പച്ചക്കൊടി പാകിസ്താനില്‍ കെട്ടിയാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപിച്ചത് എന്നാണ് വെമ്പായം നസീര്‍ ആരോപിച്ചത്. സംഭവം വിവാദമായപ്പോള്‍ മുസ്‌ലിം ലീഗ് നേതൃത്വം വെമ്പായം നസീറിനെ തള്ളിപ്പറഞ്ഞിരുന്നു. വെമ്പായം നസീര്‍ ലീഗുകാരനല്ലെന്നായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.

വര്‍ഷങ്ങളായി മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നും ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണെന്ന് നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്ടിയു അംഗത്വ ഐഡന്റിറ്റി കാര്‍ഡും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. 18ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബില്‍ നിന്ന് അംഗത്വം സ്വീകരിക്കും. തിരുവനന്തപുരം നഗരസഭ ഭരണസമിതിക്കെതിരായ യുഡിഎഫ് സമരത്തിലായിരുന്നു വിവാദമായ സംഭവം നടന്നത്.

ലീഗ് ജില്ലാ കമ്മിറ്റിയംഗമായ നസീര്‍, വേദിയ്ക്ക് സമീപം ലീഗ് കൊടി കെട്ടി. മുസ്‌ലിം ലീഗ് പതാക കെട്ടാന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അണ്ടൂര്‍കോണം സനല്‍ സമ്മതിച്ചില്ലെന്നും ലീഗിന്റെ പതാക പാകിസ്ഥാനില്‍ കൊണ്ടു പോയി കെട്ടണമെന്ന് സനല്‍ ആക്രോശിച്ചുവെന്നും വെമ്പായം നസീര്‍ പറഞ്ഞു.

വിഷയത്തില്‍ കെപിസിസി പ്രസിഡന്റിനും ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാമിനും നസീര്‍ പരാതി നല്‍കി.വെമ്പായം നസീര്‍ ആരാണെന്ന് പോലും അറിയില്ലെന്നും വേദിയിലെ ഫ്‌ലക്‌സില്‍ യുഡിഎഫ് പരിപാടിയെന്ന് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതെന്നും കോണ്‍ഗ്രസ് നേതാവ് അണ്ടൂര്‍കോണം സനല്‍ അന്ന് വിശദീകരിച്ചു.

എന്നാല്‍ വിവാദം കത്തിനില്‍ക്കെ യുഡിഎഫിനകത്ത് മുസ്‌ലിം ലീഗിന് ഇടമില്ല എന്ന് തരത്തിലാണ് ഇടതുമുന്നണിയുടെ പ്രചാരണം. മുസ്‌ലിം ലീഗ് കൊടി കണ്ട് ഹാലിളികിയ കോണ്‍ഗ്രസ് നേതാവ് ഒരു വ്യക്തിയല്ല പ്രതീകമാണെന്നായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം. മുസ്്‌ലിംങ്ങളോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസ് നേതൃത്വത്തല്‍ ഒരു വിഭാഗത്തിന്റെ പൊതുബോധ്യമായി മാറിയെന്നും റിയാസ് വിമര്‍ശിച്ചു. കെടി ജലീല്‍, എംവി ജയരാജന്‍ എന്നിവരും രംഗത്ത് എത്തിയിരുന്നു.

Tags:    

Similar News