കൊവിഡ് വ്യാപനം തടയുന്നതിന് മരുന്ന് കണ്ടെത്തിയതായി വെനസ്വേല
ഒരു ചെടിയില്‍ നിന്നും ഉല്പാദിപ്പിച്ച ഉര്‍സോളിക് ആസിഡില്‍നിന്നും വേര്‍തിരിച്ചെടുത്തതാണ് പുതിയ മോളിക്യൂള്‍.
കാരക്കസ്: കൊവിഡ് വ്യാപനം തടയാനുള്ള മരുന്ന് കണ്ടെത്തിയതായി വെനസ്വേല. പ്രസിഡന്റ് നിക്കൊളാസ് മഡുറോയാണ് കോവിഡ് മരുന്ന് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു ചെടിയില്‍ നിന്നും ഉല്പാദിപ്പിച്ച ഉര്‍സോളിക് ആസിഡില്‍നിന്നും വേര്‍തിരിച്ചെടുത്തതാണ് പുതിയ മോളിക്യൂള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐവിഐസി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ ആറുമാസമായി ഇതിന്റെ ഗവേഷണത്തിലായിരുന്നുവെന്ന് മഡുറോ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ലോകാരോഗ്യ സംഘടനയോട് ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനം നടത്താനും മഡുറോ ആവശ്യപ്പെട്ടു. റഷ്യന്‍ കോവിഡ് 19 വാക്സിനായ സ്പുട്നിക് വിയുടെ പരീക്ഷണത്തിലും വെനസ്വേല പങ്കാളിയാണ്.