വെഞ്ഞാറമൂട് കൊലപാതക പരമ്പര; മരിച്ച അഞ്ച് പേരുടേയും സംസ്‌കാരം വൈകീട്ട് അഞ്ചിന്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊല്ലപ്പെട്ട അഞ്ച് പേരുടേയും സംസ്‌കാരം വൈകീട്ട് അഞ്ചിന് നടക്കും. സല്‍മാബീവി, അബ്ദുല്‍ ലത്തീഫ്, സജിതാബീവി, അഹ്സാന്‍, ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടവര്‍. പ്രതി അഫ്‌സാന്‍ പോലിസ് കസ്റ്റഡിയിലാണ്. ഇയാളുടെ മാനസിക നിലക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എല്ലാ കൊലപാതകങ്ങളും ഒരേ രീതിയിലാണ് നടത്തിയതെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തെന്നും ഐജി ശ്യാം സുന്ദരന്‍ പറഞ്ഞു. അതേ സമയം കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.