അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Update: 2021-07-10 06:19 GMT

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശി ജോണ്‍പോള്‍ (46) ആണ് മരിച്ചത്. നാലു പേരടങ്ങുന്ന സംഘമാണ് രാവിലെ മത്സ്യബന്ധനത്തിനായി പോയത്. മടങ്ങിവരുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്. നേരത്തെയും ഇവിടെ വള്ളം മറിഞ്ഞ് അപകടം നടന്നിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുണ്ടായിരുന്നതിനാല്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു.

Tags:    

Similar News