ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വെട്ടത്തൂര്‍ സ്വദേശി മരിച്ചു

വെട്ടത്തൂര്‍ തേലക്കാട് പരുത്തിയില്‍ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയും മകന്‍ മസ്‌റൂര്‍ (24) ആണ് മരിച്ചത്. പാലക്കാട് കല്‍പ്പാത്തി -കല്‍മണ്ഡപം ബൈപ്പാസ് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

Update: 2019-11-15 11:20 GMT

പെരിന്തല്‍മണ്ണ: പാലക്കാട് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വെട്ടത്തൂര്‍ തേലക്കാട് പരുത്തിയില്‍ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയും മകന്‍ മസ്‌റൂര്‍ (24) ആണ് മരിച്ചത്. പാലക്കാട് കല്‍പ്പാത്തി -കല്‍മണ്ഡപം ബൈപ്പാസ് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. മസ്‌റൂറും സുഹൃത്തുക്കളായ ആറു പേരും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. വിവാഹത്തിന് സുഹൃത്തിനെ ക്ഷണിക്കുന്നതിനും വിവാഹ സാധനങ്ങള്‍ വാങ്ങുന്നതിനുമായി ഏഴു പേരും പാലക്കാട്ടേക്ക് പോയതായിരുന്നു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

മസ്‌റൂര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ മറ്റു ആറു പേരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ചികില്‍സക്കായി പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മസ്‌റൂറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും നാട്ടില്‍ എത്തിയതായിരുന്നു മരണപ്പെട്ട മസ്‌റൂര്‍. സഹോദരങ്ങള്‍: സുലൈഖ, ഫാത്തിമത്ത് സുഹ്‌റ, അബ്ദുന്നാസര്‍, മിദ്‌ലാജ്, മുഹമ്മദ് ബഷീര്‍, ജാഫര്‍, ജാബിര്‍, (മൂവരും അബുദബി), ഷുക്കൂര്‍.

Tags:    

Similar News