പെരിന്തല്‍മണ്ണ സബ് ആര്‍ടി ഓഫിസില്‍ വിജിലന്‍സ് പരിശോധന; അധിക പണം കണ്ടെത്തി

കാഷ് കൗണ്ടറില്‍ സോഫ്റ്റ്‌വേര്‍ പ്രകാരമുള്ള തുകയും കൈവശമുണ്ടായിരുന്ന തുകയും തമ്മില്‍ 1432 രൂപയുടെ വ്യത്യാസം കണ്ടെത്തി. ഒരു ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുനിന്നും കണക്കില്‍പ്പെടാത്ത 2500 രൂപയും കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു.

Update: 2020-09-30 03:51 GMT

പെരിന്തല്‍മണ്ണ: മലപ്പുറം വിജലന്‍സ് സംഘം പെരിന്തല്‍മണ്ണ സബ് ആര്‍.ടി. ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തി. കാഷ് കൗണ്ടറില്‍ സോഫ്റ്റ്‌വേര്‍ പ്രകാരമുള്ള തുകയും കൈവശമുണ്ടായിരുന്ന തുകയും തമ്മില്‍ 1432 രൂപയുടെ വ്യത്യാസം കണ്ടെത്തി. ഒരു ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുനിന്നും കണക്കില്‍പ്പെടാത്ത 2500 രൂപയും കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു.

വാഹനങ്ങളുടെ ആര്‍സികള്‍ പോസ്റ്റുചെയ്യാതെ കവറിലിട്ട് സൂക്ഷിക്കുന്നതായും കണ്ടെത്തി. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി കെ പി സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം പോലിസ് ഇന്‍സ്‌പെക്ടര്‍ എം ഗംഗാധരന്‍, ജില്ലാ ഇന്‍ഷുറന്‍സ് ഓഫിസിലെ ഡെവലപ്‌മെന്റ് ഓഫിസര്‍ എം സി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Tags:    

Similar News