ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കെഎസ്എഫ്ഇ ശാഖകളില്‍ കയറ്റരുത്: മന്ത്രി തോമസ് ഐസക്

'പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം റെയ്ഡുകള്‍ ആ ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനെ ഉപകരിക്കൂ

Update: 2020-11-30 07:40 GMT

ആലപ്പുഴ: ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ ശാഖകളില്‍ കയറ്റരുതെന്ന് കെഎസ്എഫ്ഇ ജീവനക്കാര്‍ക്ക് മന്ത്രി തോമസ് ഐസക് നിര്‍ദേശം നല്‍കി. കെഎസ്എഫ്ഇ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. വിജിലന്‍സ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതര്‍ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് നിയമ ലംഘിച്ചാണ് വരുന്നതെങ്കില്‍ ഓഫിസില്‍ കയറ്റരരുതെന്ന് മന്ത്രി നിര്‍ദേശിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെ ആയാലും നേരിട്ടുകൊള്ളാമെന്നും മന്ത്രി പറഞ്ഞു.


'പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം റെയ്ഡുകള്‍ ആ ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനെ ഉപകരിക്കൂ. ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന ആകാം. എന്നാല്‍ അത് കെഎസ്എഫ്ഇ മാനേജ്‌മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണം'- മന്ത്രി തോമസ് ഐസക് പറഞ്ഞു. റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തിയത് കെഎസ്എഫ്ഇയെയും ധനവകുപ്പിനെയും മോശപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നും തോമസ് ഐസക് പറഞ്ഞു.




Tags:    

Similar News