തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ് ഡ്

Update: 2020-02-23 09:41 GMT

തിരുവനന്തപുരം: തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. സ്വകാര്യ പിഎസ്‌സി കോച്ചിങ് സ്ഥാപനത്തില്‍ പരിശീലനം നല്‍കിക്കൊണ്ടിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. തമ്പാനൂരിലെ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളിലാണു റെയ്ഡ് നടന്നത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ പിഎസ്‌സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍, പിഎസ്‌സിയുമായി ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം എന്നീ കാര്യങ്ങളാണു വിജിലന്‍സ് അന്വേഷിക്കുന്നത്.

    സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലിനോക്കുന്ന മൂന്നു പേര്‍ക്കെതിരേയാണു പരാതി ഉയര്‍ന്നത്. ഇതില്‍ രണ്ടുപേര്‍ ദീര്‍ഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റുള്ളവരുടെ പേരിലാണ് ഇവര്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ പൊതുഭരണ സെക്രട്ടറിയും പിഎസ്‌സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ ഫെബ്രുവരി ആദ്യം പിഎസ്‌സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. പൊതുഭരണവകുപ്പ് പരാതി വിജിലന്‍സിന് കൈമാറുകയായിരുന്നു. വിജിലന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍.




Tags:    

Similar News