പെരിന്തല്‍മണ്ണ സബ രജിസ്ട്രാര്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; 30,000 രൂപ കണ്ടെടുത്തു
മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇന്നലെ വിജലന്‍സ് പരിശോധന നടന്നത്.
പെരിന്തല്‍മണ്ണ: ആധാര രജിസ്‌ട്രേഷനില്‍ വ്യാപക ക്രമക്കേടെന്ന പരാതിയെതുടര്‍ന്ന് പെരിന്തല്‍മണ്ണ സബ രജിസ്ട്രാര്‍ ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇന്നലെ വിജലന്‍സ് പരിശോധന നടന്നത്. ആധാര രജിസ്‌ട്രേഷന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്വ വിവരത്തിലായിരുന്നു സംഘം പരിശോധന നടത്തിയത്. സബ് രജിസ്ട്രാര്‍ ഓഫിസര്‍ സ്വാലിഹയുടെ കൈവശം അനധികൃതമായി സൂക്ഷിച്ച 28,600 രൂപയും ഓഫീസ് അസിസ്റ്റന്റിന്റിന്റെ കൈയ്യില്‍ നിന്ന് 2490 രൂപയും കണ്ടെടുത്തു. രജിസ്‌ട്രേഷനില്‍ ഗുരുതര ക്രമക്കേട് കണ്ടെതിനാല്‍ വിശദമായ റിപോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ഡിവൈഎസ്പി പറഞ്ഞു. സ്‌പെഷല്‍ തഹസില്‍ദാര്‍ രഘുമണി, എസ്‌ഐമാരായ മോഹന കൃഷ്ണന്‍, ശ്രീനിവാസന്‍, സലിം, പോലിസുകാരായ പ്രജിത്, ശ്യാമ, ശിഹാബ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.