മുംബൈ: തട്ടിപ്പുവീരന്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ് ക്വാട്ടേഴ്‌സ് അടിസ്ഥാന വിലയുടെ മൂന്നിലൊന്നു വിലയ്ക്ക് വില്‍പ്പന നടത്തി. മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് ആണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡി.ആര്‍.ടി) വില്‍പന നടത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റണ്‍ റിയാല്‍ട്ടേഴ്‌സാണ് 52.25 കോടിരൂപയ്ക്ക് കെട്ടിടം വാങ്ങിയത്. അടിസ്ഥാന വിലയായി 135 കോടി രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് സാറ്റണ്‍ റിയാല്‍ട്ടേഴ്‌സ് കെട്ടിടം വാങ്ങിയത്. 2016 മാര്‍ച്ച് മുതലാണ് കെട്ടിടം വില്‍ക്കാനുള്ള ശ്രമം തുടങ്ങിയത്.