ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍ കഞ്ചാവ് ചെടി കൃഷി; ഒരാള്‍ അറസ്റ്റില്‍
വിളപ്പില്‍ശാല കൊങ്ങപ്പള്ളിയില് സന്തോഷിന്റെ വീട്ടിലാണ് കഞ്ചാവ് ചെടി കൃഷി
തിരുവനന്തപുരം: വിളപ്പില്‍ശാല കൊങ്ങപ്പള്ളിയില് ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും കഞ്ചാവ് കൃഷി പിടിച്ചു. ജില്ലാ പഞ്ചായത്ത് മലയിന്‍കീഴ് ഡിവിഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സന്തോഷിന്റെ വീട്ടില്‍ നിന്നാണ് പിടിച്ചത്. ബിജെപി പട്ടികമോര്‍ച്ച ജില്ലാ പ്രസിഡന്റാണ് സന്തോഷ്. സന്തോഷ് വിളപ്പിലിന്റെ മകളുടെ ഭര്‍ത്താവ് രജ്ഞിത്തിനെ പേരൂര്‍ക്കട പോലിസ് അറസ്റ്റ് ചെയ്തു.