ന്യൂഡല്‍ഹി: വീരേന്ദ്ര സച്ച്ദേവ ഡല്‍ഹി ബിജെപി അധ്യക്ഷന്‍. മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ആദേഷ് ഗുപ്ത രാജിവച്ചതിനു പിന്നാലെയാണ് ഉപാധ്യക്ഷനായിരുന്ന സച്ച്ദേവയെ ചുമതല ഏല്‍പ്പിച്ചത്.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ നിര്‍ദേശപ്രകാരമായിരുന്നു ആദേഷ് ഗുപ്തയുടെ രാജി. 15 വര്‍ഷം ബിജെപി ഭരിച്ചിരുന്ന കോര്പറേഷന് ഭരണം ആദ്യമായി പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി 134 സീറ്റുകള്‍ നേടിയിരുന്നു. 250 അംഗ സഭയില്‍ ബിജെപിക്ക് ലഭിച്ചത് 109 സീറ്റ് മാത്രമാണ്. 2017ല്‍ 181 സീറ്റ് നേടിയ പാര്‍ട്ടി കനത്ത പരാജയമാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്.