വിസ തട്ടിപ്പ്: തൃശൂര്‍ സ്വദേശി അറസ്റ്റില്‍

തൃശൂര്‍ അത്താണിക്കല്‍ പടിയം പുതു വിങ്ങല്‍ അമീര്‍ (36)നെയാണ് അറസ്റ്റ് ചെയ്തത്.

Update: 2020-03-16 02:07 GMT

മലപ്പുറം: പെരിന്തല്‍മണ്ണ ടൗണില്‍ പട്ടാമ്പി റോഡില്‍ എസ്ബിഐ ശാഖക്ക് സമീപമുള്ള വേള്‍ഡ് വൈഡ് ട്രാവല്‍സ് ഉടമയെ വിസ വഞ്ചന കേസില്‍ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അത്താണിക്കല്‍ പടിയം പുതു വിങ്ങല്‍ അമീര്‍ (36)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയിലെ ഒരാളില്‍ നിന്ന് ദുബയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങിയ ശേഷം വിസ നല്‍കുകയോ പണം മടക്കി നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.



Tags:    

Similar News