ആപല്‍ക്കരമായ സാമൂഹിക സംഘര്‍ഷം: സര്‍വ്വരാഷ്ട്രീയമതസമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് വിഎം സുധീരന്‍

Update: 2021-09-13 11:59 GMT

തിരുവനന്തപുരം: സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വരാഷ്ട്രീയമതസമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇക്കാര്യം ആവിശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.

കത്തിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

കേരളത്തില്‍ ആപല്‍ക്കരമായ നിലയില്‍ വളര്‍ന്നുവരുന്ന സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കാനും മതസമുദായസൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വ രാഷ്ട്രീയമതസമുദായ നേതാക്കളുടെ ഒരു യോഗം എത്രയും വേഗത്തില്‍ വിളിച്ചു കൂട്ടുന്നത് ഉചിതമായിരിക്കും. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഉടനെ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.


Tags:    

Similar News