ഇഡിക്കെതിരായ ശബ്ദ സന്ദേശം; സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പ്രചരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് അനുമതി തേടി ക്രൈംബ്രാഞ്ച് . സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതിക്കായി എറണാകുളം സെഷന്‍സ് കോടതിയെയാണ് ക്രൈംബ്രാഞ്ച് സമീപിച്ചത്.
എന്നാല്‍ തങ്ങള്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഹര്‍ജിയില്‍ വിധി പറയുന്നത് 16ാം തിയതിയാണ്. അതിന് ശേഷം ആവശ്യം പരിഗണിക്കണമെന്നാണ് ഇ ഡി ആവശ്യപ്പെടുന്നത്.