കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ വീണ്ടും ഇ ഡിയുടെ കസ്റ്റഡിയില്‍

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ആറു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ് അപ് സന്ദേശങ്ങള്‍ സംബന്ധിച്ച കുടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.

Update: 2020-11-05 06:36 GMT

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കോടതി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ആറു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.ശിവശങ്കര്‍ നേരത്തെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് കസ്റ്റഡി കാലാവധിക്കു ശേഷം വീണ്ടും ഹാജരാക്കുന്ന സമയത്ത് പരിഗണിക്കുന്നതിനായി കോടതി മാറ്റി.

ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ് അപ് സന്ദേശങ്ങള്‍ സംബന്ധിച്ച കുടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്‌ല ബന്ധം ആദ്യഘട്ടത്തില്‍ ശിവശങ്കര്‍ മറച്ചുവെന്നും പീന്ന് സ്വപ്‌ന സുരേഷിന്റെ മൊഴികള്‍ നിരത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ബന്ധം സംബന്ധിച്ച് ശിവശങ്കര്‍ സമ്മതിച്ചുവെന്നും ഇ ഡി കോടതിയില്‍ അറിയിച്ചു.ലൈഫ് മിഷനുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ ഉണ്ടെന്നും എല്ലാം പരസ്പരം ബന്ധമുള്ളതാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.എന്നാല്‍ വീണ്ടും കസ്റ്റഡി അനുവദിക്കുന്നതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു.ഇനിയും കസ്റ്റഡി അനുവദിക്കേണ്ടതില്ലെന്നായിരുന്നു അഭിഭാഷകന്റെ നിലപാട്.എന്നാല്‍ കുടുതല്‍ തെളിവു ശേഖരത്തിന് ശിവശങ്കറിനെ വീണ്ടും കസ്റ്റഡി അനിവാര്യമാണെന്ന് അന്വേഷണ സംഘവും നിലപാടെടുത്തു.ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ആറു ദിവസത്തേക്ക് ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിനെ 30 ന് കോടതിയില്‍ ഹാജരാക്കിയ എന്‍ഫോഴ്‌മെന്റ് ഒരാഴ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.കസ്റ്റഡി കാലവധിയില്‍ ലൈഫ് മിഷന്‍ പദ്ധതി സിഇഒ യു വി ജോസിനെയും യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും ശിവശങ്കറിനൊപ്പമിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് ലൈഫ് മിഷന്‍ കരാറിനായി തന്റെ പക്കല്‍ നിന്നും പണവും വിലകൂടിയ ഐഫോണുകളും കമ്മീഷനായി വാങ്ങിയരുന്നുവെന്ന് നേരത്തെ യുണിടാക് എംഡി അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു.ഈ ഫോണുകളില്‍ ഒന്ന് ശിവശങ്കറാണ് ഉപയോഗിച്ചിരുന്നതെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

ലൈഫ് മിഷന്‍ കരാര്‍ യൂണിടാകിന് നല്‍കാന്‍ ശിവശങ്കര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന റിപോര്‍ടുകളും പുറത്തുവന്നിരുന്നു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്‍ പദ്ധതി സിഇഒ യു വി ജോസിനെയും വിളിച്ചുവരുത്തി ഇ ഡി ചോദ്യം ചെയ്തത്. ഏകദേശം 10 മണിക്കൂറോളം ഇ ഡി ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെയും നാളെ ഇ ഡി ചോദ്യം ചെയ്യും ഇതിനായി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.നാളെ രാവിലെ 10 ന് കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി എം രവന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നതെന്നാണ് വിവരം.ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ രവീന്ദ്രനൊപ്പമിരുത്തിയും ഇ ഡി ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്

Tags:    

Similar News