വാളയാര്‍ പീഡനക്കേസ്; രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു

Update: 2021-01-20 10:20 GMT

പാലക്കാട്: പുനര്‍ വിചാരണ നടക്കുന്ന വാളയാര്‍ പീഡനകേസില്‍ പാലക്കാട് പോക്‌സോ കോടതി രണ്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

വാളയാര്‍ കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്. കേസ് സിബിഐക്ക് വിടാന്‍ ഇനിയും സാങ്കേതിക നടപടിക്രമങ്ങള്‍ സര്‍ക്കാരിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേസമയം മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി നല്‍കിയ ജാമ്യം തുടരും. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ജനുവരി 22 ന് കോടതി പരിഗണിക്കും.




Similar News