പീഡനകേസ് ഒതുക്കാന്‍ ശ്രമിച്ച മന്ത്രി രാജിവയ്ക്കണം; അടയന്തിര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ ഇന്ന് ഇറങ്ങിപ്പോയി
മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ അതോ വേട്ടകാരനൊപ്പമോ എന്ന് വ്യക്തമാക്കണം. പീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രിയെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നുവെന്നും സതീശന്‍
തിരുവനന്തപുരം: പീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടുള്ള വിവാദ ഫോണ്‍ വിളിയില്‍ എകെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇങ്ങിപ്പോയി. പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ അതോ വേട്ടകാരനൊപ്പമോ എന്ന് വ്യക്തമാക്കണം. പീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രിയെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നു. മുഖ്യമന്ത്രിക്ക് തലകുനിച്ച് മാത്രമേ ഇൗ സഭിയല്‍ ഇരിക്കാന്‍ കഴിയൂ. ആരോപണ വിധേയനായ മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ പറഞ്ഞു.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
എന്നാല്‍, പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് മന്ത്രി ഇടപെട്ടതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.