ടിക്കറ്റ് വേണമെങ്കില്‍ ബിജെപി ഓഫിസ് 10 വര്‍ഷത്തേക്ക് തൂത്തുവാരട്ടെ: കെ എസ് ഈശ്വരപ്പ

മുന്‍ എംഎല്‍എ ഇഖ്ബാല്‍ ആന്‍സാരിയാണ് സംസ്ഥാനത്തെ മുഖ്യധാരാ കക്ഷികള്‍ മുസ്‌ലിംകളെ മല്‍സരിപ്പിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു

Update: 2019-04-03 04:34 GMT

ബംഗലൂരു: സംസ്ഥാനത്തെ മുഖ്യധാരാ കക്ഷികള്‍ മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കുന്നില്ലെന്ന മുന്‍ എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടിയായി ടിക്കറ്റ് വേണമെങ്കില്‍ പാര്‍ട്ടി ഓഫിസ് 10 വര്‍ഷത്തേക്ക് തൂത്തുവാരട്ടെയെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ. മുന്‍ എംഎല്‍എ ഇഖ്ബാല്‍ ആന്‍സാരിയാണ് സംസ്ഥാനത്തെ മുഖ്യധാരാ കക്ഷികള്‍ മുസ്‌ലിംകളെ മല്‍സരിപ്പിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്.

ഇതിന് മറുപടിയായി കര്‍ണാടകയിലെ മുസ്‌ലിംകള്‍ ഒരിക്കലും ബിജെപിയെ പിന്തുണച്ചിരുന്നില്ലെന്ന് ഈശ്വരപ്പ പറഞ്ഞു. അവര്‍ തങ്ങളെ പിന്തുണക്കുക തിിരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടുന്ന സമയത്താണ്. അന്‍സാരിക്ക് ബിജെപി ടിക്കറ്റ് വേണമെങ്കില്‍ അയാള്‍ ആദ്യം ബിജെപിയില്‍ ചേരുകയും ചുരുങ്ങിയത് 10 കൊല്ലത്തേക്ക് പാര്‍ട്ടി ഓഫിസ് അടിച്ചുവാരുകയും ചെയ്യട്ടേ ഈശ്വരപ്പ പറഞ്ഞു.






Tags:    

Similar News