വഖ്ഫ് ഭേദഗതി ബില്ല്: ജെപിസിയുടെ അന്തിമ റിപോര്‍ട്ട് ഇന്ന് അവതരിപ്പിക്കില്ല

Update: 2025-02-03 05:35 GMT
വഖ്ഫ് ഭേദഗതി ബില്ല്: ജെപിസിയുടെ അന്തിമ റിപോര്‍ട്ട് ഇന്ന് അവതരിപ്പിക്കില്ല

ന്യൂഡല്‍ഹി: തങ്ങളുടെ വിയോജനക്കുറിപ്പുകള്‍ തങ്ങളുടെ സമ്മതമില്ലാതെ തിരുത്തിയതാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്ന സാഹചര്യത്തില്‍, വഖ്ഫ് (ഭേദഗതി) ബില്ല് അവലോകനം ചെയ്യുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ അന്തിമ റിപോര്‍ട്ട് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കില്ല. ഇന്നലെ റിപോര്‍ട്ട് അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് തീരുമാനം മാറ്റുകയായിരുന്നു.റിപോര്‍ട്ടിന് പുറമെ പാനല്‍ ചര്‍ച്ചയ്ക്കിടെ ശേഖരിച്ച തെളിവുകളുടെ രേഖയും ഹാജരാക്കാനായിരുന്നു തീരുമാനം.

വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപോര്‍ട്ടില്‍ നിന്ന് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.പ്രതിപക്ഷത്തു നിന്നുള്ള എംപിമാര്‍ നല്‍കിയ വിശദമായ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് 944 പേജുള്ള റിപോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് നല്‍കിയത്.

ബില്ല് മുസ്ലിംകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിയോജനക്കുറിപ്പ് . ഈ വിയോജനക്കുറിപ്പുകളും കൂടി ചേര്‍ത്തായിരിക്കണം റിപോര്‍ട്ട് പാര്‍ലമെന്റ് പരിഗണിക്കേണ്ടതെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നത്.

Tags:    

Similar News