സൗദിയില്‍ നേരിട്ട് അറിയാത്തവര്‍ക്ക് പണം അയക്കരുതെന്ന് മുന്നറിയിപ്പ്

Update: 2020-12-05 09:39 GMT

റിയാദ് :  നേരിട്ട് അറിയാത്ത ആളുകളുടെ പേരില്‍ പണമയക്കരുതെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവല്‍ക്കരണ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പു വരുത്തണം. അജ്ഞാതരായ ആളുകളുടെ പേരില്‍ പണമയക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും കമ്മറ്റി മുന്നറിയിപ്പു നല്‍കി.


അറിയാത്ത ആളുകളുടെ പേരില്‍ പണമയക്കുന്നത് പണം വെളുപ്പിക്കല്‍ ഇടപാടുകളുടെ ഭാഗമായി മാറിയേക്കും. ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ പണത്തിന്റെ യഥാര്‍ഥ ഉറവിടവും ഇടപാടിന്റെ യഥാര്‍ഥ ലക്ഷ്യവും വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നിയമ നടപടികള്‍ക്ക് കാരണമാകുമെന്നും മീഡിയ, ബാങ്കിംഗ് ബോധവല്‍ക്കരണ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.




Tags:    

Similar News