കൊല്ലപ്പെട്ട കര്‍ഷക കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല; ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രക്കിടയില്‍ പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധക്കാരെ കാറ് കയറ്റിക്കൊന്ന യുപിയിലെ ലഖിംപൂരിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രിയങ്കാ ഗാന്ധിയെ യുപി പോലിസ് അറസ്റ്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി വി. ലക്ഷിംപൂരില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ളള ശ്രമത്തിനിടയിലാണ് ഹരാഗോണില്‍ വച്ച് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.
കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം നടന്നതിനു തൊട്ടുപിന്നാലെ പ്രിയങ്ക ലഖ്‌നോ വിമാനത്താവളത്തില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് ലഖിംപൂര്‍ ഖേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അവര്‍ അറസ്റ്റിലായത്.
''അവസാനം അത് സംഭവിച്ചു. ബിജെപിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതുതന്നെ. മഹാത്മാഗാന്ധിയുടെ ജനാധിപത്യരാജ്യത്ത് ഗോഡ്‌സെയുടെ ആരാധകര്‍കോരിച്ചൊരിയുന്ന മഴയ്ക്കിടയിലും ഇരകളുടെ കുടുംബത്തെ കാണാന്‍ ശ്രമിച്ച നമ്മുടെ നേതാവ് പ്രിയങ്കാഗാന്ധി ജിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. വലിയ പോരാട്ടത്തിന്റെ തുടക്കംമാത്രമാണിത്. കര്‍ഷക ഐക്യം സിന്ദാബാദ്''- ശ്രീനിവാസ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ട്വീറ്റിനൊപ്പം ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
जब सत्ता ही असुर बन जाये,
— Srinivas BV (@srinivasiyc) October 4, 2021
तो 'दुर्गा' को जन्म लेना पड़ता है
Proud of my leader @priyankagandhi pic.twitter.com/MFoaSC0jEB
''താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇരകളുടെ കുടുംബത്തെ കാണാനാണ് പോകുന്നത്. എന്തിനാണ് എന്നെ തടയുന്നത്? എന്നെ തടയാന്‍ നിങ്ങള്‍ക്ക് വാറന്റ് ഉണ്ടോ?''-പ്രിയങ്കാ ഗാന്ധി പോലിസിനോട് ചോദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
जब नाश मनुज पर छाता है,
— Srinivas BV (@srinivasiyc) October 4, 2021
पहले विवेक मर जाता है..
हरि ने भीषण हुंकार किया,
अपना स्वरूप-विस्तार किया,
डगमग-डगमग दिग्गज डोले,
भगवान् कुपित होकर बोले-
'जंजीर बढ़ा कर साध मुझे,
हाँ, हाँ दुर्योधन! बाँध मुझे। pic.twitter.com/Fzp2LkOmkx
പ്രതിഷേധത്തിനെത്തിയ കര്‍ഷക സമരക്കാര്‍ക്കു നേരെ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനം കയറിയിറങ്ങിയാണ് നാല് കര്‍ഷകര്‍ മരിച്ചത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു.