നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു; കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Update: 2024-08-01 08:34 GMT

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട്

തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ (പാലക്കടവ് സ്‌റ്റേഷന്‍),ഗായത്രി (കൊണ്ടാഴി സ്‌റ്റേഷന്‍) എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്‌റ്റേഷന്‍), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്‌റ്റേഷന്‍), തൃശ്ശൂര്‍ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്‌റ്റേഷന്‍), കാസറഗോഡ് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്‌റ്റേഷന്‍) .

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Tags:    

Similar News