മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഒദ്യോഗിക കണക്കുകള്‍. ഡിഎന്‍എ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വന്നിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കാണാതായവരുടെ പട്ടികയില്‍ നേരത്തെ 128 പേരാണ് ഉണ്ടായിരുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎന്‍എ പരിശോധനകളാണ് നടന്നത്. കൂടുതല്‍ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലങ്ങള്‍ ലഭിക്കാന്‍ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് നിലവില്‍ ആളുകളെ തിരിച്ചറിയുന്നത്.