തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത. തുടര്‍ന്ന് ശ്രീലങ്കന്‍ തീരത്തേയ്ക്ക് നീങ്ങിയേക്കും.
ഇതിന്റെ സ്വാധീനഫലമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നേരിയ മഴയുണ്ടാകും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.