സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്; പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്

Update: 2025-03-14 06:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലവസ്ഥ വകുപ്പ്. അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് അപകടകരമായ തോതിലായിരുന്നു. ഈ രണ്ട് ജില്ലകളിലും യുവി തോത് 11 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സാധാരണ നിലയിലും വളരെ അധികമാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Tags:    

Similar News