മുന്നാക്ക സംവരണം: കേന്ദ്രസര്‍ക്കാര്‍ നീതിബോധം തെളിയിച്ചെന്ന് എന്‍എസ്എസ്

സാമൂഹികനീതി നടപ്പാക്കാന്‍ വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

Update: 2019-01-07 11:42 GMT
കോട്ടയം: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനും ആവശ്യമായ ഭരണഘടനാഭേദഗതി കൊണ്ടുവരാനുമുള്ള കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

സാമൂഹികനീതി നടപ്പാക്കാന്‍ വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി ഈ വിഭാഗങ്ങള്‍ക്കുവേണ്ടി എന്‍എസ്എസ് ആവശ്യപ്പെട്ടുവരുന്ന കാര്യവുമാണിതെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


Tags:    

Similar News