അദാനിക്ക് വേണ്ടി മുഖ്യമന്ത്രി മല്‍സ്യത്തൊഴിലാളികളെ ഒറ്റുകൊടുക്കുന്നു: ഹമീദ് വാണിയമ്പലം

Update: 2022-09-02 18:22 GMT

താനൂര്‍: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ തൊഴിലും വീടും തീരദേശവും നഷ്ടപ്പെട്ട് ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികളെ അദാനിക്ക് വേണ്ടി മുഖ്യമന്ത്രി ഒറ്റുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തീരദേശ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി താനൂരില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു.

മല്‍സ്യത്തൊഴിലാളി യൂനിയന്‍ (എഫ്‌ഐടിയു) സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് വൈലത്തൂര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സല്‍മാന്‍ താനൂര്‍, താനൂര്‍ മണ്ഡലം പ്രസിഡന്റ് സി പി ഹബീബ് റഹ്മാന്‍, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം ഷിഫ ഖാജ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് എ പി അബ്ബാസ്, സുല്‍ഫിക്കര്‍, മൂസക്കുട്ടി മങ്ങാട്ടില്‍, സി ജലീല്‍, ശംസുദ്ദീന്‍, എ കെ സൈതലവി, കുന്നുമ്മല്‍ കുഞ്ഞി മുഹമ്മദ്, ഹസനാര്‍ ഹാര്‍ബര്‍, സി കെ കുഞ്ഞി മുഹമ്മദ്, അബൂബക്കര്‍ ചീരാന്‍ കടപ്പുറം, ഹംസബാവ ത്വാഹബീച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News