പശ്ചിമ ബംഗാളും അസമും 27ന് ബൂത്തിലേക്ക്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Update: 2021-03-25 02:07 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും ആദ്യ ഘട്ട വോട്ടെടുപ്പ് 27 നടക്കും. ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 294 സീറ്റുകളുള്ള ബംഗാളിലെ 30 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പുരുലിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ്വ മിട്‌നാപുര്‍, പശ്ചിമ മിട്‌നാപുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട മത്സരം. അസമില്‍ ആകെയുള്ള 126 സീറ്റുകളില്‍ 47 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്.


തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികള്‍, ഗണ ഫ്രണ്ട്, ഐ.എസ്.എഫ് എന്നീ പാര്‍ട്ടികള്‍ ആണ് ബംഗാളില്‍ മത്സര രംഗത്തുള്ളത്. കേന്ദ്ര സുരക്ഷാ സേന വിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. 684 കേന്ദ്ര സേനയെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വിന്യസിച്ചു.


അസമില്‍ എന്‍ഡിഎയും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയും അസം ജാതീയ പരിഷത്ത്, അസം ജാതീയവാദി യുവചാത്ര പരിഷത്ത് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യവുമാണ് മത്സരിക്കുന്നത്.




Tags:    

Similar News