പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: 725 സിആര്‍പിഎഫ് കമ്പനിയെ വിന്യസിപ്പിക്കുമെന്ന് സിആര്‍പിഎഫ് ഡിജി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിആര്‍പിഎഫ് 725 കമ്പനിയെ സംസ്ഥാനത്ത് വിന്യസിപ്പിക്കുമെന്ന് സിആര്‍പിഎഫ് ഡി ജി കുല്‍ദീപ് സിങ് പറഞ്ഞു. അതില്‍ 495 കമ്പനി നിലവില്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.
ഒരു കമ്പിയില്‍ സരാധാരണ 72 പേരാണ് ഉണ്ടായിരിക്കുക.
ഇവരെ എവിടെയാണ് വിന്യസിപ്പിക്കേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ഏകദേശം 70,000ത്തോളം സുരക്ഷാ സൈനികര്‍ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിക്കപ്പെട്ടിട്ടുണ്ട്.
294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായാണ് നടക്കു. അവസാന വട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 29നാണ്. മെയ് 2ന് ഫലം പ്രഖ്യാപിക്കും.