ലോക്ക് ഡൗണിനു ശേഷം ഇന്ത്യ 'ഭില്‍വാര മാതൃക'യിലേക്ക് മാറുമെന്ന് സൂചന. എന്താണ് ഭില്‍വാര മാതൃക?
കൊവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകകളിലൊന്നാണ് രാജസ്ഥാനിലെ ഭില്‍വാര മാതൃക. മാര്‍ച്ച് 19നാണ് രാജസ്ഥാനിലെ ഭില്‍വാരയില്‍ 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തുകയാണ് ഈ മാതൃകയില്‍.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകകളിലൊന്നാണ് രാജസ്ഥാനിലെ ഭില്‍വാര മാതൃക. മാര്‍ച്ച് 19നാണ് രാജസ്ഥാനിലെ ഭില്‍വാരയില്‍ 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അവിടത്തെ കലക്ടര്‍ രാജേന്ദ്ര ഭട്ട് ഉടനടി ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എല്ലാ ജില്ലാ അതിര്‍ത്തികളും അടച്ചുപൂട്ടി. 6000 ഡോക്ടര്‍മാരുടെ ടീം രംഗത്തിറങ്ങി. ഇവര്‍ 24 ലക്ഷം പേരെ പരിശോധിച്ചു. 18000 പേര്‍ക്ക് ചുമയും ജലദോഷവും കണ്ടെത്തി.
അവിടെ നിന്ന് രണ്ടാം ഘട്ടം ആരംഭിച്ചു. ഈ ഘട്ടത്തില്‍ ഭില്‍വാര ജില്ലയെ പല തരത്തില്‍ തിരിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ ജില്ലയെ 1 കിമീ, 3 കിമീ, 5 കിമീ എന്ന് തിരിക്കും. 1 കിലോമീറ്ററിനുള്ള കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തും. എല്ലാവരെയും ടെസ്റ്റ് ചെയ്യും, പോസറ്റീവ് ആയ രോഗിയുമായി സമ്പര്‍ക്കത്തിലായ ഡോക്ടറെയും പരിശോധിക്കും.
ഭില്‍വാര മാതൃക പിന്നീട് ആഗ്രയിലും നടപ്പാക്കി.
ഈ മാതൃക പ്രകാരം അതിര്‍ത്തികള്‍ അടച്ചുപൂട്ടും, അവശ്യവസ്തുക്കള്‍ക്കല്ലാതെ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ല, ഭില്‍വാരയും അടുത്തുള്ള പ്രദേശങ്ങളിലും കൊവിഡ് ടെസ്റ്റ് ചെയ്യും, നഗരത്തിലും മറ്റ് പ്രദേശങ്ങളും അണുനാശിനി തെളിക്കും, ആരെങ്കിലും കൊറോണ വന്നു മരിച്ചാല്‍ അവരുടെ വീടും അയല്‍പക്കവും വൈറസ് വിമുക്തമാക്കും, കൊറോണ ബാധിതരെന്ന് സംശയിക്കുന്നവരെ ത്രി സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കും.
ഇങ്ങനെ 6554 പേരെ അപേക്ഷ വഴി വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കി. എല്ലാ ദിവസവും 12 മണിക്ക് എല്ലാവരോടും അവരുടെ ആരോഗ്യാവസ്ഥ അറിയിക്കാന്‍ ആവശ്യപ്പെട്ടു. ആരെങ്കിലും ഒരാള്‍ ഒരു വീട്ടില്‍ ഐസൊലേഷനിലുണ്ടെങ്കില്‍ അവരുടെ വിവരം കണ്‍ട്രോള്‍ റൂമിലെത്തും. 13,100 കിടക്കകള്‍ ചികില്‍സയ്ക്ക് കണ്ടെത്തി. രാവിലെ 7-9, വൈകീട്ട് 5-7 സമയത്ത് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാം. ഒരു വാഹനവും അനുവദിക്കില്ല.
ലോക്ക് ഡൗണിനു ശേഷം ഈ മാതൃകയിലേക്ക് ഇന്ത്യ മുഴുവന്‍ മാറുമോ? കണ്ടറിയാം. പിന്നീട് ഇതുവരെ ജില്ലയില്‍ ഒരാള്‍ക്കു പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല.