കൊലയാളി പ്രതീക്ഷിച്ചതിന്റെ നേര്‍ വിപരീതമാണ് ന്യൂസിലാന്റില്‍ സംഭവിക്കുന്നത്: വികാരാധീനനായി പള്ളി ഇമാം
രാജ്യം ഒന്നാകെ ഞങ്ങളോടൊപ്പം ചേര്‍ന്നു. അവര്‍ ഞങ്ങളെ ചേര്‍ത്തു പിടിക്കുകയും പിന്‍തുണക്കുകയും ചെയ്തു.
ക്രൈസ്റ്റ് ചര്‍ച്ച്: ' നിങ്ങളുടെ പൈശാചിക പ്രവര്‍ത്തി ഞങ്ങളെ ജനസമൂഹവുമായി കൂടുതല്‍ അടുപ്പിച്ചു.' കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15ന് വെള്ളിയാഴ്ച്ച അല്‍ നൂര്‍ പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ 44 പേരെ വെടിവെച്ചു കൊന്ന പ്രതി ബ്രെന്റണ്‍ ടാരന്റിനു നേരെ വിരല്‍ ചൂണ്ടി ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളി ഇമാം കമാല്‍ ഫൗദ ഇത് പറയുമ്പോള്‍ വികാരാധീനനായി. കേസിന്റെ ആദ്യഘട്ട വിതാരണക്കെത്തുന്ന 66 പേരില്‍ ആദ്യത്തെ ആളായി ന്യൂസിലാന്റ് ഹൈക്കോടതിയില്‍ ഹാജരായതായിരുന്നു അല്‍ നൂര്‍ പള്ളിയിലെ ഇമാം.
'നിങ്ങളുടെ പൈശിചിക പ്രവര്‍ത്തി ക്രൈസ്റ്റ് ചര്‍ച്ചിലും ന്യൂസിലന്റിലും വലി മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യം ഒന്നാകെ ഞങ്ങളോടൊപ്പം ചേര്‍ന്നു. അവര്‍ ഞങ്ങളെ ചേര്‍ത്തു പിടിക്കുകയും പിന്‍തുണക്കുകയും ചെയ്തു. വെറുപ്പ് സൃഷ്ടിക്കാനാണ് നിങ്ങള്‍ ഇത് ചെയ്തതെങ്കില്‍ അതിന്റെ ഫലമായി സമൂഹം ഞങ്ങളെ സ്‌നേഹിക്കുകയും പിന്‍തുണക്കുകയുമാണ് ചെയ്യുന്നത്. മതസൗഹാര്‍ദ്ദവും സ്‌നേഹവും സാഹോദര്യവും എന്താണെന്ന് ലോകത്തിനു പഠിപ്പിച്ചു കൊടുക്കുയാണ് ഇന്ന് ഞങ്ങളുടെ ന്യൂസിലാന്റ് എന്നും ഇമാം കമാല്‍ ഫൗദ വിചാരണക്കിടെ പറഞ്ഞു.