കടുവയായാലും ആനയായാലും നാട്ടില്‍ ഇറങ്ങിയാല്‍ വെടി വച്ച് കൊല്ലും; തീരുമാനവുമായി കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്

Update: 2025-03-05 08:20 GMT
കടുവയായാലും ആനയായാലും നാട്ടില്‍ ഇറങ്ങിയാല്‍ വെടി വച്ച് കൊല്ലും; തീരുമാനവുമായി കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്

കോഴിക്കോട്: കടുവയായാലും ആനയായാലും നാട്ടില്‍ ഇറങ്ങിയാല്‍ വെടി വച്ച് കൊല്ലുമെന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍കുമാര്‍. ഇതിനായി 20 പേരടങ്ങുന്ന എംപാനല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. എന്ത് സംഭവിച്ചാലും പ്രത്യാഘാതം നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍കുമാര്‍ കൂട്ടിചോര്‍ത്തു.

വന്യജീവി ആക്രമണം രുക്ഷമായ സാഹചര്യത്തില്‍ മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത സാഹര്യമാണുള്ളത്. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം അനുസരിച്ച് പത്തു വാര്‍ഡുകള്‍ വനത്താല്‍ ചുറ്റപ്പെട്ടതാണ്. ഇതു മൂലം ആളുകള്‍ ഭയം പേറിയാണ് ജീവിക്കുന്നത്. ജീവിതം ദുസ്സഹമായ സാഹര്യത്തിലാണ് പഞ്ചായത്ത് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് കെ സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ചട്ട വിരുദ്ധമാണ് പഞ്ചായത്ത് തീരുമാനമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News