രാഷ്ട്രീയത്തെ കുടുംബ വ്യവസായമാക്കി മാറ്റിയത് ഏത് പാര്‍ട്ടിയാണ്? യുപിഎസ്‌സി ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ക്കെതിരേ തൃണമൂല്‍ നേതാവ്

Update: 2021-08-10 18:36 GMT

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സിന്റെ തിരഞ്ഞെടുപ്പിന് വേണ്ടി യുപിഎസ് സി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കെതിരേ തൃണമൂലര്‍ നേതാവ് സുദീപ് ബന്ധോപാധ്യായ. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് യുപിഎസ് സി ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയുടെ മുഖപത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആഗസ്റ്റ് 8ാം തിയ്യതി നടന്ന പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് വിവാദമായത്. ചോദ്യങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.

കര്‍ഷക സമരം രാഷ്ട്രീയപ്രേരിതമോ, പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പാനന്തര സംഘര്‍ഷം, രാഷ്ട്രീയത്തെ കുടുംബസ്വത്തായി പരിഗണിക്കുന്നത് ഏത് പാര്‍ട്ടിയാണ് തുടങ്ങിയവയാണ് ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ട ചില ചോദ്യങ്ങള്‍.

''ഇത്തരം ചോദ്യങ്ങള്‍ വായിക്കുമ്പോള്‍ അത് തയ്യാറാക്കിയ യുപിഎസ് സി ഒരു പ്രത്യേക പാര്‍ട്ടിയുടെ ജിഹ്വയായതായാണ് തോന്നുന്നത്. എങ്ങനെയാണ് ഇത്തരം ചോദ്യങ്ങള്‍ യുപിഎസ്‌സിക്ക് ചോദിക്കാനവുക? ഇതൊക്കെ രാഷ്ട്രീയപ്രശ്‌നങ്ങളാണ്. ഇത്തരത്തില്‍ യുപിഎസ് സി പെരുമാറുമെന്ന് തോന്നിയിരുന്നില്ല''- പരീക്ഷ എഴുതും മുമ്പ് പരീക്ഷാര്‍ത്ഥികളുടെ മനസ്സില്‍ ചില ധാരണകള്‍ നല്‍കാനാണ് ഇത്തരം ചോദ്യങ്ങള്‍ ഉപയോഗപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News