മമത കൊല്‍ക്കത്തയില്‍ പ്രചാരണം നടത്തില്ല; ഇനി മുതല്‍ എല്ലാ റാലിയിലും പങ്കെടുക്കുക അരമണിക്കൂര്‍ മാത്രം- തൃണമൂല്‍

പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 26ന് പ്രതീകാത്മകമായി ഒരു യോഗം മാത്രമേ നടത്തുവെന്നും തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയന്‍ ട്വീറ്റ് ചെയ്തു. എല്ലാ ജില്ലകളിലെയും പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന്റെ സമയവും വെട്ടിക്കുറച്ചിട്ടുണ്ട്.

Update: 2021-04-19 05:13 GMT

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത നഗരത്തില്‍ മമതാ ബാനര്‍ജി പ്രചാരണം നടത്തില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 26ന് പ്രതീകാത്മകമായി ഒരു യോഗം മാത്രമേ നടത്തുവെന്നും തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയന്‍ ട്വീറ്റ് ചെയ്തു. എല്ലാ ജില്ലകളിലെയും പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന്റെ സമയവും വെട്ടിക്കുറച്ചിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും മമതാ ബാനര്‍ജി ഇനി മുതല്‍ അരമണിക്കൂര്‍ മാത്രമേ പങ്കെടുക്കൂ- അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം കൊവിഡിന്റെ തീവ്രവ്യാപനത്തിന് വഴിവയ്ക്കുമെന്ന വിമര്‍ശനത്തിനിടെയാണ് തീരുമാനം.

കൊവിഡ് കേസുകളില്‍ പശ്ചിമ ബംഗാളില്‍ പെട്ടെന്നുള്ള വര്‍ധനയാണുണ്ടായത്ി. കേസുകളുടെ എണ്ണം 6,59,927 ആയി ഉയര്‍ന്നു. ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന 8,419 രോഗബാധ രേഖപ്പെടുത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. തൃണമൂലിന്റെ പുതിയ നീക്കം മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ റാലികള്‍ നടത്തുന്ന ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും. ബംഗാളില്‍ ബിജെപി പുറത്തുനിന്ന് പ്രചാരണത്തിന് ആളെ കൊണ്ടുവന്നതാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബംഗാളിലെ എല്ലാ റാലികളും റദ്ദാക്കിയിട്ടുണ്ട്.

Tags:    

Similar News