ന്യൂഡല്‍ഹി: ബിജെപി നിയമസഭാ കക്ഷി യോഗം ബുധനാഴ്ച നടക്കും. യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയെ തീരുമാനിക്കും. സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിശദാംശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഫെബ്രുവരി 20 ന് രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഫെബ്രുവരി 20 ന് വൈകുന്നേരം 4.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നത ബിജെപി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്.
26 വര്‍ഷത്തിനു ശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരുന്നത്. അരവിന്ദ് കെജ്രിവാളിന്റെ തോല്‍വിയടക്കം ആം ആദ്മി പാര്‍ട്ടി (എഎപി)ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബിജെപിയുടെ പര്‍വേഷ് വര്‍മ്മയോടാണ് കെജ്രിവാള്‍ തോറ്റത്.