സ്വര്‍ണ കടത്ത് കേസ്;മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ കണ്ണൂരില്‍ വ്യാപക സംഘര്‍ഷം,കോണ്‍ഗ്രസ് മന്ദിരം അടിച്ച് തകര്‍ത്തു

സിപിഎം ഓഫിസില്‍ നിന്ന് പ്രകടനമായി എത്തിയ സംഘമാണ് ആക്രമം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു

Update: 2022-06-14 05:09 GMT
തളിപ്പറമ്പ്: സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നലെ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം തുടരുന്നു.കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്തു.ഫര്‍ണ്ണിച്ചറുകളും, ഓഫിസ് രേഖകളും നശിപ്പിച്ചു.സിപിഎം ഓഫിസില്‍ നിന്ന് പ്രകടനമായി എത്തിയ സംഘമാണ് ആക്രമം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് മണ്ഡലംബ്ലോക്ക് കമ്മറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മന്ദിരം അക്രമികള്‍ പൂര്‍ണമായി അടിച്ചു തകര്‍ത്തു.മുറ്റത്ത് പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ തീവച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം.അകത്ത് കടന്നസംഘം കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത ശേഷം സ്‌കൂട്ടര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. തളിപ്പറമ്പ് പോലിസ് സംഭവസ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

കക്കാട്, പുഴാതി മണ്ഡലം കമ്മിറ്റി ഓഫിസും ഇന്നലെ രാത്രി അക്രമികള്‍ തകര്‍ത്തു.ഓഫിസിന്റ ജനല്‍ചില്ലുകള്‍ പൂര്‍ണ്ണമായും എറിഞ്ഞു തകര്‍ത്തു. കൊടിമരം മുറിച്ച് മാറ്റി. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അക്രമം അഴിച്ച് വിട്ട് സമാധാനം തകര്‍ക്കുന്ന സിപിഎം ഭീകരതയെ മുഴുവന്‍ ജനാതിപത്യ വിശ്വാസികളും തിരിച്ചറയണം എന്നും അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കണം എന്നും ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ് പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കക്കാട് ,പുഴാതി മണ്ഡലം കമ്മറ്റി അറയിച്ചു മണ്ഡലം പ്രസിഡന്റ് സി മോഹനന്‍, ചിറക്കല്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് നാവത്ത് പുരുഷേത്തമന്‍ ,കെ മോഹനന്‍ ,അനൂപ് ബാലന്‍ ,വി ഹാവ് അത്താഴക്കുന്ന് എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Tags:    

Similar News