സിബിഐയെ ഭയപ്പെടില്ല: അഖിലേഷ് യാദവ്‌

യുപിയില്‍ മായാവതിയുമായി ചേര്‍ന്ന് സംഘപരിവാറിനെതിരേ വിശാലസഖ്യം രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനെതിരേ സിബിഐ രംഗത്തെത്തിയത്.

Update: 2019-01-06 15:02 GMT

ലഖ്‌നോ: മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസുകാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ്. യുപിയില്‍ മായാവതിയുമായി ചേര്‍ന്ന് സംഘപരിവാറിനെതിരേ വിശാലസഖ്യം രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനെതിരേ സിബിഐ രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും യുപിയിലുമായി 14 സ്ഥലങ്ങളില്‍ റെയ്ഡും നടന്നിരുന്നു. എന്നാല്‍ ഇത്തരത്തിലൊന്നും ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും കേസില്‍ അന്വേഷണം നേരിടാന്‍ തന്നെയാണ് തീരുമാനമെന്നു അഖിലേഷ് വ്യക്തമാക്കി. ബിഎസ്പിയും എസ്പിയും ഒന്നിക്കുന്നതാണ് പലരെയും പ്രകോപിപ്പിക്കുന്നത്. എന്നാല്‍ ബിജെപിക്ക് മറുപടി നല്‍കാന്‍ തയ്യാറായാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് സത്യം- അഖിലേഷ് പ്രതികരിച്ചു.

Tags:    

Similar News