അടിച്ചുമാറ്റാനുള്ള ഒരു ചാന്‍സും കളയില്ല ല്ലേ: സര്‍ക്കാറിനോട് വി ഡി സതീശന്‍
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പിപിഇ കിറ്റും തെര്‍മോ മീറ്ററും വാങ്ങിയതില്‍ സര്‍ക്കാര്‍ നടത്തിയ അഴിമതിയെ പരിഹസിച്ച് വി ഡി സതീശന്‍ എംഎല്‍എയുടെ എഫ് ബി പോസ്റ്റ്. മാര്‍ച്ച് 28ന് സര്‍ക്കാര്‍ 1550 രൂപ നിരക്കില്‍ 15,000 പിപിഇ കിറ്റുകള്‍ വാങ്ങിയെന്നും എന്നാല്‍ പിറ്റേ ദിവസം വാങ്ങിയത് 425 രൂപ നിരക്കിലാണെന്നും വി.ഡി. സതീശന്‍ പറയുന്നു. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററിന് 2500 രൂപയാണെങ്കിലും സര്‍ക്കാര്‍ വാങ്ങിയത് 5,000 രൂപ നിരക്കിലാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
' സര്‍ക്കാര്‍ മാര്‍ച്ച് 28 ന് 15000 പി പി ഇ കിറ്റുകള്‍ 1550 രൂപ നിരക്കില്‍ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററിന് പൊതുവിപണിയില്‍ 2500 രൂപയാണ് വില. സര്‍ക്കാര്‍ വാങ്ങിയത് 5000 രൂപക്ക്. അടിച്ചു മാറ്റാനുള്ള ഒരു ചാന്‍സും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല.'