പ്രളയഫണ്ട് തട്ടിപ്പ്: പ്രതികള്‍ തട്ടിയ തുക എത്രയെന്ന് എറണാകുളം ജില്ലാ ഭരണകൂടം വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ

കലക്ടറേറ്റില്‍ നിന്ന് സ്ലാബ് തെറ്റി ദുരിതാശ്വാസം പ്രളയ ബാധി തര്‍ക്ക് അയയ്ക്കുകയാണ് ചെയ്തത്. ഇത് 8.15 കോടിയോളം രൂപ വരും. ഇതില്‍ എത്ര യാണ് ആളുകള്‍ തിരിച്ചടച്ചതെന്നും അതില്‍ നിന്ന് എത്രയാണ് തട്ടിപ്പുസംഘം ചോര്‍ത്തിയതെന്നും കൃത്യമായ കണക്കില്ല. തിരിച്ചടച്ചത് പണമായും ചെക്കുകളായുമാണ്. പ്രതികള്‍ പണവും മാറ്റിയിട്ടുണ്ട്. ചെക്കും മാറിയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച തെളി വുകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്

Update: 2020-06-05 11:39 GMT

കൊച്ചി: എറണാകുളം ജില്ലാ കലക്ടറേറ്റില്‍ നടന്ന പ്രളയ ഫണ്ട് തട്ടിപ്പില്‍ യഥാര്‍ഥ ത്തില്‍ എത്ര രൂപയാണ് തട്ടിയെടുത്തതെന്ന് അന്വേഷണ സംഘമോ ജില്ലാ ഭരണകൂടമോ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎഎല്‍എ.കലക്ടറേറ്റില്‍ നിന്ന് സ്ലാബ് തെറ്റി ദുരിതാശ്വാസം പ്രളയ ബാധി തര്‍ക്ക് അയയ്ക്കുകയാണ് ചെയ്തത്. ഇത് 8.15 കോടിയോളം രൂപ വരും. ഇതില്‍ എത്ര യാണ് ആളുകള്‍ തിരിച്ചടച്ചതെന്നും അതില്‍ നിന്ന് എത്രയാണ് തട്ടിപ്പുസംഘം ചോര്‍ത്തിയതെന്നും കൃത്യമായ കണക്കില്ല. തിരിച്ചടച്ചത് പണമായും ചെക്കുകളായുമാണ്.

പ്രതികള്‍ പണവും മാറ്റിയിട്ടുണ്ട്. ചെക്കും മാറിയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച തെളി വുകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സാഹചര്യ ത്തില്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും വി ഡി സതീശന്‍ ആരോപിച്ചു. അറസ്റ്റിലായവരെക്കൂടാതെ ഒളിവിലായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം പ്രതികളെ ഒളിപ്പിച്ചിരിക്കുന്നതിനാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിനാവുന്നില്ല.ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം മുന്നോട്ടു പോയില്ലെങ്കില്‍ ഈ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുമെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. 

Tags:    

Similar News