പൂനെയില്‍ 4,717 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആകെ രോഗബാധിതര്‍ 2,20,692
പൂനെ: പൂനെയില്‍ 24 മണിക്കൂറിനുള്ളില്‍ 4,717 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 90 പേര്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,20,692 ആയി. ജില്ലാ പരിഷത്തിന്റെ കണക്കനുസരിച്ച് രോഗമുക്തരുടെ എണ്ണം 1,74,627ഉം ആകെ മരണം 5,059മാണ്.
പൂനെയില്‍ ആവശ്യമായ ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവാവ് ചികില്‍സ ലഭിക്കാതെ മരിച്ചിരുന്നു. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സും ലഭിച്ചില്ല. എന്നാല്‍ ഇക്കാര്യം ജില്ലാ പരിഷത്ത് സിഇഒ നിഷേധിച്ചു.
മഹാരാഷ്ട്രയില്‍ 2 മണിക്കൂറിനുള്ളില്‍ 391 പേരാണ് മരിച്ചിട്ടുള്ളത്. 22,084 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.
മഹാരാഷ്ട്രയിലെ കൊവിഡ് മരണനിരക്ക് വളരെ ഉയര്‍ന്നുനില്‍ക്കുന്നതായി കണക്കുകള്‍ പറയുന്നു. 2.81 ആണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക്. ഇത് ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ്.