ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 86,000 കൊവിഡ് രോഗികള്‍, രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 86,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം 10.89 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതുവരെ രാജ്യത്ത് 69,561 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്നത്തെ കണക്കനുസരിച്ച് 40,23,179 പേരാണ് രാജ്യത്ത് ആകെ രോഗബാധിതരായിട്ടുള്ളത്. അതില്‍ 8,46,395 പേര്‍ സജീവ രോഗികളാണ്. 31,07,223 പേര്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.
രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.74 ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ 2,11,325. അടുത്തത് ആന്ധ്രപ്രദേശ്, 1,02,067 രോഗികള്‍.
സെപ്റ്റംബര്‍ 4ാം തിയ്യതി മാത്രം 10,59,346 സാംപിളുകള്‍ പരിശോധന നടത്തി. ഇതുവരെ 4.77 കോടി സാംപിളുകളാണ് പരിശോധിച്ചത്.