വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യകേസ്

മലപ്പുറം: വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരേ ചുമത്തിയത് മനപ്പൂര്‍വമല്ലാത്ത നരഹത്യകേസ്. ഇന്നലെയാണ് സിറാജുദ്ദീനെ അറസ്‌ററ് ചെയ്തത്. വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരെ കുറിച്ച് അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു.അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയില്‍ നടന്നത്. ഇപ്പോഴത്തെ സംഭവത്തില്‍ വൈകീട്ട് ആറ് മണിക്ക് പ്രസവിച്ച അസ്മയെ അമിത രക്തസ്രാവം ഉണ്ടായിട്ടും ഇയാള്‍ ആശുപത്രിയില്‍ കൊണ്ടു പോയില്ല. പിന്നീട് രാത്രി ഒമ്പതോടെ അസ്മ മരിക്കുകയായിരുന്നു.
ആരുമറിയാതെ ഇയാള്‍ മൃതദേഹം യുവതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഭാര്യക്ക് ശ്വാസംമുട്ടലാണെന്ന് ആംബുലന്‍സ് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് അസ്മയെ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയതോടെ ബന്ദുക്കള്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.