പുഷ്പ 2 റിലീസിനിടെ സ്ത്രീ മരിച്ച സംഭവം: തെലുങ്ക് സിനിമാ വ്യവസായ പ്രതിനിധികള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണും
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന് അല്ലു അര്ജുന് അറസ്റ്റിലായതിനെ തുടര്‍ന്ന്, സര്‍ക്കാരും സിനിമാവ്യവസായ മേഖലയും തമ്മിലുണ്ടടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനാണ് യോഗം
ന്യൂഡല്‍ഹി: തെലുങ്ക് സിനിമാ വ്യവസായ പ്രതിനിധികള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഇന്ന് കാണും. പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന് അല്ലു അര്ജുന് അറസ്റ്റിലായതിനെ തുടര്‍ന്ന്, സര്‍ക്കാരും സിനിമാവ്യവസായ മേഖലയും തമ്മിലുണ്ടടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനാണ് യോഗം. സര്‍ക്കാരും വ്യവസായവും തമ്മിലുള്ള 'ആരോഗ്യകരമായ ബന്ധം' വളര്‍ത്തിയെടുക്കാനാണ് പ്രതിനിധി സംഘം ലക്ഷ്യമിടുന്നതെന്ന് തെലങ്കാന സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് (എഫ്ഡിസി) ചെയര്‍മാനും പ്രമുഖ നിര്‍മ്മാതാവുമായ ദില്‍ രാജു പറഞ്ഞു.
ഡിസംബര്‍ 4 ന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററില്‍ ' പുഷ്പ: ദ റൂള്‍ ' എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ടതിനെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ സിനിമ നടന് അല്ലു അര്ജുന് അറസ്റ്റിലായിരുന്നു. ആശുപത്രിയിലുള്ള സ്ത്രീയുടെ മകനും മരിച്ചിരുന്നു.പരിക്കേറ്റ മറ്റൊരു മകന് ശ്രീ തേജിനെ തിങ്കളാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റി.
ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിന് മുന്നോടിയായി ആരാധകരുടെ വലിയനിര തന്നെ തീയറ്ററിന് മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന് സുകുമാറും എത്തിയതോടെ ആവേശം അതിരു കടന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിക്കും തിരക്കും ഉണ്ടായതോട കുഴഞ്ഞു വീണ സ്ത്രീയുടെ മുകളിലേക്ക് ആളുകള്‍ വീഴുകയായിരുന്നു.