യുവതിയ്‌ക്കെതിരായ അതിക്രമം: സിവിക് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രസാധകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയില്‍ നിന്ന് ഇത്തരത്തില്‍ മോശം അനുഭവമുണ്ടായത് അങ്ങേയറ്റം ഖേദകരമാണ്

Update: 2022-07-25 10:34 GMT

തിരുവനന്തപുരം: യുവതിയുടെ ലൈംഗീകാതിക്രമ പരാതിയില്‍ സിവിക് ചന്ദ്രനെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാന സുധീര്‍. ദലിത് യുവതി നല്‍കിയ പരാതിയില്‍ അറസ്റ്റ് വൈകുന്നത് പ്രതിഷേധാര്‍ഹമാണ്. സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രസാധകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയില്‍ നിന്ന് ഇത്തരത്തില്‍ മോശമായ അനുഭവമുണ്ടായത് അങ്ങേയറ്റം ഖേദകരമാണ്. സാധാരണക്കാര്‍ക്കെതിരായ പരാതിയില്‍ ശരവേഗം നടപടികളെടുക്കുന്ന നിയമപാലകര്‍ സമൂഹത്തില്‍ സ്വാധീനമുള്ളവരും സമ്പന്നരും അറിയപ്പെടുന്നവരും പ്രതിപ്പട്ടികയില്‍ വരുമ്പോള്‍ കാണിക്കുന്ന മെല്ലെപ്പോക്ക് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും. ഇത് ഗുരുതരമാണ്. നിയമവും നീതിയും നടപ്പാക്കുന്നിടത്ത് ഭരണകൂട സംവിധാനങ്ങള്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണം. സിവിക് ചന്ദ്രന്റെ അറസ്റ്റ് വൈകിപ്പിച്ച് സ്ത്രീ പീഢകര്‍ക്ക് പരവതാനി വിരിക്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തണമെന്നും റൈഹാന സുധീര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News