പ്രതിഷേധം കനത്തു; വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രാജിവെച്ചു
രാജി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്
തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എംസി ജോസഫൈന്‍ രാജിവച്ചത്. ഒന്‍പത് മാസം കാലവധി ഉണ്ടായിരിക്കേയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടിവന്നത്.
ഇന്ന്് രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എംസി ജോസഫൈനെതിരേ ആക്ഷേപമുയര്‍ന്നിരുന്നു.
സ്വകാര്യ ചാനല്‍ ലൈവ് ചോദ്യോത്തര പരിപാടിയില്‍, പരാതിക്കാരിയോട് അനുഭവിച്ചോളൂ എന്ന് ആക്ഷേപിച്ചത്. ഈ പരാമര്‍ശമാണ് വിവാദമായത്. പ്രതിഷേധം കനത്തതോടെ ഇന്നലെ വൈകീട്ട്് കമ്മിഷന്‍ അധ്യക്ഷ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഖേദ പ്രകടനത്തോടെ പ്രശ്‌നം അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് സിപിഎം ഇടപെട്ട് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഇന്നലെ വൈകീട്ട് കെപിസിസി അധ്യക്ഷന്‍ ജോസഫൈനെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ തടയാന്‍ എകെജി സെന്ററിന് മുന്നിലെത്തിയിരുന്നു.