വിസ്മയയുടെ മരണം; കേസില്‍ കിരണിന്റെ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ടേക്കാമെന്ന് വനിതാകമ്മിഷന്‍

ശക്തമായ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Update: 2021-06-22 06:52 GMT

കൊല്ലം: കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ടേക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. വിസ്മയ മരണപ്പെട്ടതിന്റെ തലേദിവസം കിരണിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ സഹോദരനോട് കൂട്ടുകാരി പറഞ്ഞതെന്നും അത് പരിശോധിക്കപ്പെടണം. വിസ്മയയെ കിരണിന്റെ മാതാപിതാക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞതായി ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

'സംഭവമറിഞ്ഞതിന് പിന്നാലെ സഹോദരനെ വിളിച്ചിരുന്നു. ഈ പെണ്‍കുട്ടിയുടെ കൂട്ടുകാരി ഇവര്‍ക്ക് കൈമാറിയ പ്രധാനപ്പെട്ട ഒരു വിവരമുണ്ട്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നുവെന്ന്. ആ ഒരു പശ്ചാത്തലത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ മാതാപിതാക്കളെ കൂടി ഉള്‍പ്പെടുത്തേണ്ടി വരും. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരി മരണം നടക്കുന്നതിന്റെ തലേ ദിവസം അവിടെയെത്തിയിരുന്നു. എന്നാല്‍ അതിന്റെ വാസ്തവം അറിയില്ല. അത് പരിശോധിക്കപ്പെടണം. അത് വാസ്തവമാണെങ്കില്‍ പ്രതിപട്ടികയില്‍ സഹോദരിയേയും ഉള്‍പ്പെടുത്തേണ്ടി വരും. കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കാനുള്ള ഇടപെടല്‍ വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവും.' ഷാഹിദ കമാല്‍ പറഞ്ഞു.

അതേസയമം, വിസ്മയയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ശക്തമായ നടപടിയുണ്ടാവണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News