മാള: ആളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുഴിക്കാട്ടുശേരിയില്‍ രാമചന്ദ്രന്‍ വടേക്കര എന്നയാളുടെ വീട്ടിനോട് ചേര്‍ന്ന വിറക് പുരക്ക് തീപിടിച്ചു. വീടിന്റെ ചുമരുകള്‍ക്ക് നേരിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വിറക് പുരയില്‍ സൂക്ഷിച്ചിരുന്ന വിറക് പൂര്‍ണ്ണമായും കത്തി നശിച്ചു. ഇതിനോട് ചേര്‍ന്ന ആട്ടിന്‍ കൂട്ടില്‍ അഞ്ച് ആടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവക്ക് പരുക്കേറ്റിട്ടില്ല. നാട്ടുകാര്‍ അടിനെ കെട്ടഴിച്ചിട്ട് രക്ഷപ്പെടുത്തുകയായിരുന്നു.