ലോക പ്രമേഹ ദിനം: കോഴിക്കോട് ബീച്ചില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

Update: 2021-11-14 05:02 GMT

കോഴിക്കോട്: നവംബര്‍ 14 ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷ്‌നേഴ്‌സും ഡോ. മോഹന്‍സ് ഡയബറ്റിസ് സെന്ററും സംയുക്തമായി കോഴിക്കോട് ബീച്ചില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. 

പരിപാടി ഐഎംഎ സെക്രട്ടറി ഡോ. ശങ്കര്‍ മഹാദേവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സി.ജി.പി. ചെയര്‍മാന്‍ ഡോ. ഷംസുദ്ദീന്‍, കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. വിപിന്‍ വര്‍ക്കി, ഡോ. അശ്വിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. 

Tags:    

Similar News