അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി(വീഡിയോ)
തെലങ്കാന ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് ലഭിച്ചിട്ടും ജയില്‍ അധികൃതര്‍ അല്ലു അര്‍ജുനെ മോചിപ്പിച്ചില്ലെന്ന് അഭിഭാഷകന്‍ അശോക് റെഡ്ഡി ആരോപിച്ചു.
ഹൈദരാബാദ്: പുഷ്പ-2 സിനിമയുടെ റിലീസിങ്ങിനിടെയുണ്ടായ തിക്കുംതിരക്കിലും യുവതി മരിച്ച കേസിലെ പ്രതിയായ സിനിമാനടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. കേസില്‍ ഇന്നലെ വൈകീട്ട് റിമാന്‍ഡിലായ അല്ലു അര്‍ജുന് അല്‍പ്പസമയത്തിന് ശേഷം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയെങ്കിലും ഒരു ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. പിതാവ് അല്ലു അരവിന്ദും ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡിയുമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലു അര്‍ജുനെ സ്വീകരിച്ചത്.
Finally Released🥹❤️
— Insane Icon (@icon_trolls) December 14, 2024
On the way to his Den🙇🏻♂️#AlluArjun pic.twitter.com/tEl4e2kIiP
#WATCH | Hyderabad, Telangana: Actor Allu Arjun released from jail.
— ANI (@ANI) December 14, 2024
He was taken to Chanchalguda Central Jail yesterday after a Court sent him to a 14-day remand. Later, he was granted interim bail by Telangana High Court on a personal bond of Rs 50,000. pic.twitter.com/Xqu3KpBAt6
തെലങ്കാന ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് ലഭിച്ചിട്ടും ജയില്‍ അധികൃതര്‍ അല്ലു അര്‍ജുനെ മോചിപ്പിച്ചില്ലെന്ന് അഭിഭാഷകന്‍ അശോക് റെഡ്ഡി ആരോപിച്ചു. പുഷ്പ-2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യതീയറ്ററിലാണ് ഡിസംബര്‍ നാലിന് കേസിനാസ്പദമായ സംഭവം നടന്നത്.